പോക്സോ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കേണിച്ചിറ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.ഇരുളം പാപ്ലശ്ശേരിയിൽ താമസിക്കുന്ന കോഴിപ്പള്ളി ഹരിയെയാണ് (49) സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഹരിപ്രിയ. പി. നമ്പ്യാർ ശിക്ഷിച്ചത്. 2023 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പലതവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. ശശിധരനാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെമ്മി കെ.ജെ, സിവിൽ പൊലീസ് ഓഫിസർ പ്രസീത. എം.എസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓമന വർഗീസും കോടതി ലൈസൺ ഓഫിസറായി ഭാഗ്യവതിയും ഹാജരായി.





Leave a Reply