May 27, 2026

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരം അടയാളപ്പെടത്തും; ടി സിദ്ദിഖ് എംഎൽഎ

0
Img 20241022 Wa00861
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് ടി സിദ്ദിഖ് എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ കൽപ്പറ്റ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്,റെയിൽവേ,തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. പികെ അബൂബക്കർ, പി പി ആലി, സി മൊയ്തീൻകുട്ടി, റസാക്ക് കൽപ്പറ്റ,ടി ജെ ഐസക്, ഗിരീഷ് കൽപ്പറ്റ,എപി ഹമീദ്,പി വിനോദ് കുമാർ, സി കെ നാസർ,ജി വിജയമ്മ ടീച്ചർ,കേയം തൊടി മുജീബ്, എം പി നവാസ്, ഹർഷൽ കോന്നാടൻ,എസ് മണി,കെ കെ രാജേന്ദ്രൻ,അലവി വടക്കേതിൽ,സുനീർ ഇത്തിക്കൽ,കെ ശശികുമാർ, സരോജിനി ഓടമ്പം,ആയിഷാ പള്ളിയാൽ,പി രാജ റാണി, കരിയാടൻ ആലി,കെ കെ മുത്തലിബ്,റൈഹാനത്ത്, സമീറ ബാവ,സഫിയ മൂസ,എപി മുസ്തഫ, ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *