June 24, 2026

ഇന്ദിരാജിയുടെ ആശയങ്ങൾ ഇപ്പോഴും പ്രസക്തമാണ് : രാജ്മോഹന് ഉണ്ണിത്താൻ എം.പി

0
Img 20241031 Wa00771
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: പട്ടിണിരാജ്യങ്ങളുടെ പട്ടികയില് 5 രാജ്യങ്ങളിലൊന്നായി ഇന്ത്യാരാജ്യത്തെ ഈ ഭരണം എത്തിച്ചത് ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ച പുരോഗമനപരമായ ആശയങ്ങളെ തിരസ്കരിച്ചതിന്റെ ഫലമാണ്. ഇന്ദിരാ ഗാന്ധി രാജ്യത്തെ ഹരിത വിപ്ലവത്തിലൂടെ മുന്നോട്ടു നയിച്ചു, ധവള വിപ്ലവത്തിലൂടെ രാജ്യത്തെ പട്ടിണി മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ധീരമായ ഒട്ടനവധി തീരുമാനങ്ങളിലൂടെ ഇന്ത്യൻ ദേശീയതയേയും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥതയേയും ശക്തമാക്കിയ നേതാവാണ് ഇന്ദിര ഗാന്ധി എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.വയനാട് ഡി.സി.സി സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ 40 כ൦ രക്തസാക്ഷിത്വ അനുസ്മരണത്തില് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, ജോൺസൺ അബ്രഹാം, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ.പൗലോസ്, പി.ടി. ഗോപാലകുറുപ്, അഡ്വ. ടി.ജെ. ഐസക്ക്, പോണ്ടിച്ചേരി മുൻ മന്ത്രി തങ്കസ്വാമി, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ. എം.എ. ജോസഫ്, അഡ്വ. എം. വേണുഗോപാൽ, നിസി അഹമ്മദ്, അഡ്വ. ആർ. രാജേഷ്കുമാർ, ബിനു തോമസ്, പി. ശോഭനകുമാരി, ബീന ജോസ്, പി.കെ. കുഞ്ഞിമൊയ്തീൻ, നുസൂർ ടി.വി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *