വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി
ജില്ലാ ഹോമിയോപ്പതി വകുപ്പ് ലോകവയോജനദിനത്തിനോടനുബന്ധിച്ച് അമ്പലവയൽ
കമ്മ്യൂണിറ്റി ഹാളിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ കൊളസ്‌ട്രോൾ,
രക്തപരിശോധന, പൊതു ആരോഗ്യ പരിശോധന, ബി.എം. ഐ. പരിശോധന സൗജന്യമരുന്ന്
വിതരണം എന്നിവ നടത്തി. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.എം.തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി
ചെയർപേഴ്‌സൺ സുനിത ദാസൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വി. കെ. കുട്ടികൃഷ്ണൻ,
വയോജന വേദി യൂണിറ്റ് പ്രസിഡന്റ് കെ. മുഹ മ്മദ്, അമ്പലവയൽ എ.എ സ്. ഐ. രാജു
എന്നിവർ സംസാരിച്ചു. നൂൽപ്പുഴ ജി. എ ച്ച്. ഡി. മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത് കെ.
ജി., പദ്ധതി വിശദീകരിച്ചു. ജെറിയാട്രിക് കൺവീനർ ഡോ. സോണി ബി.ജെ. സ്വാഗതവും
തവിഞ്ഞാൽ എൻ.എ ച്ച്. എം. മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ബോസ് നന്ദിയും പറഞ്ഞു.
യോഗപരിശീലനത്തിന് യോഗ ട്രെയിനർ ഡോ. സുനിൽകുമാർ നേതൃത്വം നൽകി.
നീതിവേദി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജെയിംസ് തോമസ് ക്ലാസെടുത്തു.





Leave a Reply