വൈത്തിരി പുഴ സംരക്ഷണത്തി നായി ആയിരത്തോളം മുള തൈകൾ ന ട്ടു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും
ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സഹകരിച്ച് വൈത്തിരി പുഴയോരത്ത്
മുള തൈകൾ നട്ടു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അ ദ്ധ്യക്ഷ ഉഷാ തമ്പി മുള
തൈ നട്ടുകൊ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഇന്റോർ സ്റ്റേഡിയത്തിനു
സമീപം പുഴയോരത്തെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ആയിരത്തിലധികം മുളതൈകളാണ്
നട്ടത്. നദികളെ ശുചീകരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈത്തിരി പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ യു.സി ഗോപി അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് വൈത്തിരി പഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് ശുചീകരണത്തിന്റെ ആവശ്യകതയെകുറിച്ച് പബ്ലിക് ഹെൽത്ത് നഴ്‌സ് എൻ.കെ സൗമിനി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിൻസി സണ്ണി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.എ സ് വിജയകുമാരി, പി.സി അയ്യപ്പൻ, ബിന്ദു പ്രതാപൻ, കൊച്ചുറാണി ജോസഫ്,
തൊഴിലുറപ്പ് മേറ്റ് രേഖ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ എട്ടിന് മൂപ്പൈനാട്
പഞ്ചായത്തിലും മുള തൈകൾ വച്ചുപിടിപ്പിക്കും.





Leave a Reply