April 28, 2026

കൂട്ട ആത്മഹത്യക്ക് കാരണം ദുരഭിമാനം: വിനോദിന്റെ മൃതദേഹത്തിൽ നിന്ന് ഏഴ് കത്തുകൾ കിട്ടി.

0
IMG_20181006_151056
By ന്യൂസ് വയനാട് ബ്യൂറോ
കൂട്ട ആത്മഹത്യക്ക് കാരണം ദുരഭിമാനം: വിനോദിന്റെ മൃതദേഹത്തിൽ നിന്ന് ഏഴ് കത്തുകൾ കിട്ടി. 

മാനന്തവാടി: തവിഞ്ഞാൽ തിടങ്ങഴിയിൽ നാലംഗ കർഷക കുടുംബത്തിന്റെ മരണകാരണം ദുരഭിമാനമെന്ന് സൂചന. ഇതിനിടെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ ഗൃഹനാഥനായ വിനോദിന്റെ ശരീരത്തിൽ നിന്ന് ഏഴ് കത്തുകൾ പോലീസിന് കിട്ടി. ഒരെണ്ണം പോലീസിനും മറ്റൊരെണ്ണം  കുടുംബശ്രീ സ്വാശ്രയ സംഘത്തിനും മറ്റ് അഞ്ച് വ്യക്തികൾക്കുമാണ് കത്ത്.

 . തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ തോപ്പില്‍ വിനോദ്(48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ്  ശനിയാഴ്ച  വീടിനടുത്ത് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ മണ്ണല്ലൂര്‍ ഷിജുവിന്റെ തോട്ടത്തിലെ മരത്തിലാണ് നാല് പേരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരത്തിലെ താഴത്തെ ശിഖരത്തില്‍ അനുശ്രീയും അഭിനവും  തൊട്ട് മുകളിലെ മറ്റൊരു കൊമ്പില്‍ മിനിയും  ഏറ്റവും  മുകളിലത്തെ കൊമ്പില്‍ വിനോദും മരിച്ചനിലയിലാണ് നാട്ടുകാര്‍ കണ്ടത്. തോട്ടത്തിന്റെ ഉടമ ഷിജു ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. മരത്തിന് ചുവട്ടില്‍ നിന്ന് മിനിയുടെ ബാഗും  ശീതളപാനീയ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. 

       ഇവരുടെ വീടിന് സമീപം രാജൻ എന്നൊരു വ്യക്തി സെപ്റ്റംബർ 30-ന് തൂങ്ങി മരിച്ചിരുന്നു  .രാജന്റെ ഭാര്യയുമായി ഇപ്പോൾ കൂട്ട ആത്മഹത്യക്ക് നേതൃത്വം നൽകിയ വിനോദിന്  ബന്ധമുണ്ടെന്ന് ആരോപിച്ച് രാജന്റെ വീട്ടുകാരും  രാജന്റെ ഭാര്യയുടെ വീട്ടുകാരും വിനോദിന്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു.  നാട്ടുകാരിൽ ചിലർ ഇക്കാര്യം അറിഞ്ഞത് മുതൽ മാനസിക സംഘർഷത്തിലായിരുന്നു വിനോദും ഭാര്യയും. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ മക്കളും ഈ വിവരമറിഞ്ഞിരുന്നുവത്രെ. ഈ വിഷയത്തിലെ ദുരഭിമാനം നിമിത്തം കുടുംബം കൂട്ടത്തോടെ മരിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന് കരുതുന്നു.  മരണ കാരണം  കടബാധ്യതയാണന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കത്ത് ലഭിച്ചതോടെയാണ് ദുരഭിമാനമാണ് മരണത്തിന്  പിന്നിലെന്ന് വ്യക്തമാകുന്നത്. മക്കളെയും ഭാര്യയെയും   കെട്ടി തൂങ്ങാൻ സഹായിച്ച ശേഷം വിനോദ് തൂങ്ങിയതായാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത് .പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത കഠിനാദ്ധ്വാനിയായ കർഷകനാണ് വിനോദ്. നാട്ടിൽ സൽപേരും ഉണ്ടായിരുന്നു’. നിനച്ചിരിക്കാതെ വന്ന ആരോപണം തങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതാണ് ഈ കടുംകൈ ചെയ്യാൻ പ്രേരണയായതെന്ന് കരുതുന്നു.. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *