April 28, 2026

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എക്‌സൈസ്‌ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:ബ്രൂവറി, ഡിസ്റ്റിലറി അഴിമതി ആരോപണത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീനങ്ങാടി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു . മദ്യവര്‍ജനത്തിന്റെ പേരില്‍ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന സിപിഎം നാട്ടില്‍ മുഴുവന്‍ മദ്യശാലകള്‍ തുറക്കുന്നതിലാണ് താല്പര്യം കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡന്റ് കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഇ വിനയന്‍ ,അഡ്വ. രാജേഷ് കുമാര്‍, പാര്‍ലമെന്റ് സെക്രട്ടറിമാരായ പി ടി മുത്തലിബ്, എം കെ ഇന്ദ്രജിത്ത്, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ സംഷാദ് മരക്കാര്‍, പി.പി റെനീഷ്,അസ്സീസ് വാളാട് ,കെ എസ് യൂ ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ബ്ലോക്ക് സെക്ടറി രോഹിത് ബോധി മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *