അഗ്രി -ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി മാതൃകാപരം: മന്ത്രി ഒ.ആര്‍ കേളു*
അഗ്രി-ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി തനത് ഭക്ഷണ സംസ്‌കാരം വീണ്ടെടുക്കാന്‍ സഹായിക്കുന്ന മാതൃകാപരമായ സംരംഭമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജൈവകൃഷിയിലൂടെ എല്ലാ വീടുകളിലും വിഷ മുക്ത പച്ചക്കറി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഗ്രീ -ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ കാര്‍ഷിക ഉദ്യാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ പോഷകസമൃദ്ധവും ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ 413 വാര്‍ഡുകളിലായി 7847 വീടുകള്‍ കേന്ദ്രീകരിച്ച് 235 ഏക്കറിലധികം ഭൂമിയില്‍ പദ്ധതിയിലൂടെ ജൈവ കൃഷി സാധ്യമാക്കും. തക്കാളി, മുളക്, വഴുതന, ക്യാബേജ്, കോളിഫ്‌ളവര്‍ തുടങ്ങീയ പച്ചക്കറികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 18 കുടുംബശ്രീ നഴ്‌സറികള്‍ മുഖേന പരിശീലനം, വിത്ത്/ തൈ വിതരണം ചെയ്യും. പരിപാടിയില്‍ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് മന്ത്രി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അമ്പലവയല്‍ ആണ്ടൂരില്‍ നടന്ന പരിപാടിയില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതാവിജയന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷെമീര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെനു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, എ.ഡി.എം.സിമാരായ വി.കെ റജീന, കെ.എം സെലീന, ബ്ലോക്ക് അംഗം എ.എസ് വിജയ, വാര്‍ഡ് അംഗങ്ങളായ ഉമേഷ്, എന്‍.സി കൃഷ്ണകുമാര്‍, വി. വി രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ രഘു, അസിസ്റ്റന്റ് സെക്രട്ടറി കെ.ജി ബിജു, ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ ഐസക്ക് എന്നിവര്‍ സംസാരിച്ചു.





Leave a Reply