യോഗ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.
കൽപ്പറ്റ:നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആയുഷ് യോഗ ക്ലബ് യോഗ ഇൻസ്ട്രക്റ്റർമാർക്ക് യോഗ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രീത എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഉമ സി വി മുഖ്യപ്രഭാഷണം നടത്തി.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരിത ജയരാജ് സ്വാഗതം ആശംസിച്ചു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്, ജില്ലാ കോഡിനേറ്റർ ഡോ ജസീല കെ, ഡോ മുഹമ്മദ് ഫവാസ്, പ്രൊജക്റ്റ് കോഡിനേറ്റർ ഡോ മേവീസ് എം വർഗ്ഗീസ് , ഡോ ശ്രീദാസ് എളപ്പില, ഡോ വിജേഷ് തുടങ്ങിയവർ സംസാരിച്ചു. പരിശീലന പരിപാടികൾക്ക് സുധാകരൻ വി.വി, ഡോ ഐശ്വര്യ കെ, ഡോ രേഖ കെ കെ എന്നിവർ നേതൃത്വം നൽകി.
Leave a Reply