ആയുഷ് യോഗ ക്ലബ് ശില്‍പ്പശാല നടത്തി
നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ആയുഷ് യോഗ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി യോഗ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്കായി ജില്ലാതല ശില്‍പ്പശാല നടത്തി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാനും ജീവിതശൈലി രോഗഭാരം ലഘൂകരിക്കുകയും ചികിത്സാചിലവുകള്‍ കുറക്കുകയുമാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. പ്രീത അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി.ഉമ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരിത ജയരാജ് , സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിജോ കുര്യാക്കോസ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ കെ. ജസീല , ഡോ.മുഹമ്മദ് ഫവാസ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ എം.മേവീസ് വര്‍ഗ്ഗീസ് , ഡോ.ശ്രീദാസ് എളപ്പില, ഡോ .വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.സുധാകരന്‍, ഡോ. കെ.ഐശ്വര്യ , ഡോ കെ.കെ.രേഖ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.





Leave a Reply