യുവാവ് മുങ്ങി മരിച്ചു
മാനന്തവാടി: കൊയിലേരി ചെക്ക് ഡാമിൽ സുഹൃത്തുക്ക ളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളി വയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്‌സ് യൂണിറ്റ് എത്തി സുബൈറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം 3:15 ഓടെയായിരുന്നു സംഭവം. ഭാര്യയും കുട്ടിയുമുണ്ട്. പെയിൻ്റിംഗ് തൊഴിലാളിയാണ്





Leave a Reply