April 16, 2026

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു

0
Img 20241215 193111
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെ കോഴിക്കോട് നിന്നും പിടികൂടി. കണ്ണൂർ കണ്ണപുരം മഠത്തിൽ വീട്ടിൽ എം. വി ജിജേഷ് (38) നെയാണ് കൽപ്പറ്റ ഡിവൈഎസ്പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെണ്ണിയോട് സ്വദേശിനിയുടെ പരാതി പ്രകാരമുള്ള കേസിലാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്. കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. പണം തിരിച്ചു നൽകുകയോ ജോലി നൽകുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു.

 

കേരളത്തിലെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകളും വിസാ തട്ടിപ്പ്, മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണ്. അന്വേഷണ സംഘത്തിൽ കമ്പളക്കാട് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷ്, എസ്.ഐ രാജു, എസ്.ഐ റോയ്, എ.എസ്.ഐ ആനന്ദ്, എസ്.സി.പി.ഒ മാരായ ഷമീർ, അഭിലാഷ്, മുസ്തഫ, സിപിഒ മാരായ ജിഷ്ണു, കോഴിക്കോട് ഡാൻസാഫ് സ്‌ക്വാഡിലെ എസ്.സി.പി.ഒ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *