April 16, 2026

ഭദ്രാസന അധ്യാപക കലോത്സവം നീലഗിരി മേഖല ജേതാക്കൾ .

0
Img 20241215 193729
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മലങ്കര യാക്കോബായ സുറിയാനി സഭ സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക കലോത്സവത്തിൽ നീലഗിരി മേഖല ഓവറോൾ ചാമ്പ്യന്മാരായി. മീനങ്ങാടി മേഖല റണ്ണറപ്പും , പുൽപ്പള്ളി മൂന്നാം സ്ഥാനവും നേടി.ബത്തേരി സെൻ്റ് മേരീസ് സൂനോ റൊ പള്ളിയിൽ നടന്ന മത്സ രത്തിൽ

വിജയികൾക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗിസ് സ്തേഫാനോസ് ട്രോഫികൾ നൽകി. ഫാ. ബേബി ഏലിയാസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര സെക്രട്ടറി ടി.വി സജിഷ് ,മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ഡോ .മത്തായി അതിരംപുഴയിൽ ,സണ്ടേസ്കൂൾ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ.ബാബു നീറ്റുംകര ഫാ.അനിൽ കൊമരിക്കൽ, ഫാ. എൽദോ അമ്പഴത്തിനാംകുടി, ഫാ. കുര്യക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ ചീര കത്തോട്ടത്തിൽ,

എന്നിവർ പ്രസംഗിച്ചു.

ഇൻസ്പെക്ടർമാരായ ഷാജി മാത്യു, എബിൻ പി ഏലിയാസ്, ടി.ജി ഷാജു, കെ.കെ യാക്കോബ്, എൻ.പി തങ്കച്ചൻ, കമ്മിറ്റിയംഗങ്ങളായ പി.എഫ് തങ്കച്ചൻ ,പി.എം രാജു, ബേസിൽ വി ജോസ്, തോമസ് ചെറിയാൻ, എൽദോ ജോസ്, ബാബു ടി.ജെ, കെ.ജെ ബിജു, കെ.പി എൽദോ ,കെ .എ റെജി ,എം.വൈ ജോർജ്നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *