June 18, 2026

വൈത്തിരി താലൂക്ക് സിവിൽ സപ്ലൈ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റിയ നടപടി സ്വാഗതാർഹം – കേരള എൻ ജി ഒ സംഘ്.

0
Img 20241218 Wa0107
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വൈത്തിരി താലൂക്ക് സിവിൽ സപ്ലൈ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച നടപടി കേരള എൻ ജി ഒ വയനാട് ജില്ല സമിതി സ്വാഗതം ചെയ്തു. എന്നാൽ ഓഫീസ് മാറുന്ന പക്രിയ പൂർണ്ണതോതിൽ ആവുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ചില സ്വാർത്ഥതാൽപ്പര്യകാരുടെ സമ്മർദ്ദത്തിന് അധികാരികൾ വഴങ്ങി കൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഓഫീസിന്റെ പ്രവർത്തനം പൂർണ്ണതോതിൽ ആവാത്തത് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വി.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷൻ വഹിച്ചു. യോഗം സംസ്ഥന സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ.പ്രസാദ്, പി.സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി

വി പി.ബ്രിജേഷ് സ്വാഗതവും ജില്ലാ ട്രഷറർ എംആർ.സുധി നന്ദിയും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *