October 5, 2026

ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
Img 20241219 Wa0098
By ന്യൂസ് വയനാട് ബ്യൂറോ

കേരള മീഡിയ അക്കാദമി മാധ്യമ രംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്ക് മുന്‍ഗണന. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്കുണ്ടാവണം. അപേക്ഷയും സിനോപ്സിസും 2025 ജനുവരി 20 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682 030 വിലാസത്തില്‍ നല്‍കണം. അപേക്ഷാ ഫോം അക്കാദമി വെബ്സൈറ്റില്‍ www.keralamediaacademy.org ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *