April 16, 2026

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു 

0
Img 20241220 Wa0070
By ന്യൂസ് വയനാട് ബ്യൂറോ

കോറോം:തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിരവിൽപുഴ എ യൂ. പി. സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് സ്കൂൾ പി ടി എ പ്രസിഡന്റ്‌ ടി മൊയ്തു ആദ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ മുഖ്യ പ്രഭാഷണം നടത്തുകയും എൻ എസ് എസ് കോർഡിനേറ്റർ സൂര്യ സൂസൻ മാത്യു ക്യാമ്പ് പദ്ധതി വിശ്ദീകരിക്കുകയും ചെയ്തു.നിരവിൽപ്പുഴ സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഇസ്മായിൽ കെ. കെ ശ്രീകുമാരി ടീച്ചർ, നൃവിൻ ബിജു, ആൻ ജൂഡ്, സുബിൻ, സാന്ദ്ര സനിൽകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എം ടി ഡി എം സ്കൂൾ പ്രിൻസിപ്പൽ മഞ്ജു ടീച്ചർ സ്വാഗതവും എൻ എസ് എസ് ലീഡർ അഭിരാം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *