April 28, 2026

അമൃദിൽ പരിശീലനം: പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ അമൃദിൽ 10 മാസം ദൈർഘ്യമുള്ള വിവിധ പരിശീല ന പരിപാടികളിലേക്ക്
ജില്ലയിൽ സ്ഥിര താമസക്കാരായ പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുക്ക്
ബൈൻഡിങ് – എട്ടാംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 35നും മ ധ്യേ. പ്രിന്റിങ് അപ്രന്റീസ് – വിദ്യാ ഭ്യാസ യോഗ്യത എ സ്എസ്എൽസി.
അമൃദിൽ നിന്നു പ്രിന്റിങ് പരിശീലനം നേടിയവരായിരിക്കണം അപേക്ഷകർ.
പ്രതിമാസം 6,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 40നും മ ധ്യേ. ഡിടിപി വർക്കർ/(ഓഫ്‌സെ റ്റ് പ്രസ്) അപ്രന്റീസ് ക്ലാർക്ക്-എസ്എ സ്എൽസി യോഗ്യതയുള്ള 20നും
40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വേഡ് പ്രൊസ സിങ് ആന്റ് എക്‌സൽ,
ഡിടിപി, ഫോട്ടോഷോപ്പ് പരിചയം വേണം. ഡിടിപി വർക്കർക്ക് ഒരുവർഷത്തെ മുൻപരിചയം അഭികാമ്യം. അപ്രന്റീസ് ക്ലാർക്കിന് മുൻപരിചയം ആവശ്യമില്ല. പ്രതിമാസം 10,000 രൂപ
വേതനം ലഭിക്കും. ബുക്ക് ബൈൻഡിങ് അപ്രന്റീസ്- യോഗ്യത എട്ടാംക്ലാസ്. അമൃദിൽ നിന്നു ബുക്ക് ബൈൻഡിങ് പരിശീലനം നേടിയ 20നും 40നും ഇ ടയിൽ പ്രായമുള്ള വർക്ക് അപേക്ഷിക്കാം.
പ്രതിമാസ സ്റ്റൈ പന്റ് 6,000 രൂപ. ഓട്ടോറിക്ഷ/ കാർ ഡ്രൈവിങ് പരിശീലനം-
പ്രായം 18നും 40നും മ ധ്യേ. വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസ്.
 അപേക്ഷാഫോറം അമൃദിൽ ലഭി ക്കും. വെള്ളക്കടലാസിലും എഴുതി അയക്കാം.
ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻപരിച യം എന്നിവ തെളിയിക്കുന്ന തി നു ള്ള സർട്ടിഫിക്കറ്റുകളു ടെ പകർപ്പ് സഹിതം സെക്രട്ടറി, അമൃദ്, കൽപ്പറ്റ നോർത്ത് പിഒ, വയനാട് എന്ന വിലാസത്തിൽ ഒക്ടോബർ 27നു വൈകീട്ട് നാലിനകം അപേക്ഷകൾ ലഭിക്കണം. കൂടുതൽ
വിവരങ്ങൾക്ക് ഫോൺ: 04936 202195. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *