പ്രിയങ്കാ ഗാന്ധി എം.പി. താഴെത്തട്ടിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തുന്നു;വയനാട് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി
കല്‍പ്പറ്റ :-ഫെബ്രുവരി 8 ശനിയാഴ്ച വയനാട്ടിലെ മാനന്തവാടി, സു. ബത്തേരി, കല്‍പ്പറ്റ എന്നീ നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ്. ന്റെ ബൂത്ത്, പഞ്ചായത്ത്, നിയോജകമണ്ഡലം ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാര്‍ എന്നിവരും അതാത് നിയോജക മണ്ഡലത്തിലെ ജില്ലാ നേതാക്കളേയും ഉള്‍പ്പെടുത്തി ആശയവിനിമയം നടത്താന്‍ പ്രിയങ്കാ ഗാന്ധി എം.പി. തീരുമാനിച്ചതായി ഇന്നു ചേര്‍ന്ന വയനാട് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി അറിയിച്ചു. ജില്ലയിലെ നിര്‍ദിഷ്ട മുഴുവന്‍ നേതാക്കളും അതാതു നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.മാനന്തവാടി – സി. എ. എച്. ഓഡിറ്റോറിയം, നാലാം മൈല്‍, രാവിലെ 9:30 മണി,സു. ബത്തേരി – എടത്തറ ഓഡിറ്റോറിയം, ബത്തേരി ഉച്ചക്ക് 12 മണി, കല്‍പ്പറ്റ – ചന്ദ്രഗിരി ഓഡിറ്റോറിയം ഉച്ചകഴിഞ് 2 മണി എന്നിവയാണ് യോഗങ്ങളുടെ സമയങ്ങള്‍.





Leave a Reply