July 31, 2026

മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്ര മഹോത്സവം കൊടിയേറി .

0
Img 20250208 Wa0059
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടില്‍:- മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്ര മഹോത്സവം (2025 ഫെബ്രുവരി 6 വ്യാഴം മുതല്‍ 12 ബുധന്‍ വരെ ) ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനില്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഗോപിനാഥന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. 08.02.2025 ശനി രാവിലെ 5.30 ന് നടതുറക്കല്‍, ഗണപതി ഹോമം, മുളപൂജ, ഉഷ:പൂജ, ശ്രീ ഭൂതബലി, ഉച്ചപൂജ, ശ്രീബലി, നവകം , പഞ്ചഗവ്യാ ഭിഷേകം, വേട്ടക്കരുമന്‍ ക്ഷേത്രം കലശം, ഉത്സവപൂജകള്‍. വൈകുന്നേരം 5 ന് കാഴ്ചശിവേലി , ദീപാരാധന, തായമ്പക, അത്താഴ പൂജ , ശ്രീബലി, വിളക്കെഴുന്നളളിപ്പ്, തൃപ്പുക. 7 മണി സോപാനസംഗീതം അവതരിപ്പിക്കുന്നത് രാധാ റെജി,മൂലങ്കാവ്. 7.15 ന് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നത് കെ.എസ്. കാര്‍ത്തിക് ശങ്കര്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വിജയി. 8 മണി ക്ക് പ്രാദേശിക കലാപരിപാടികള്‍. 9.02.2025 ഞായര്‍ രാവിലെ 5.30 ന് നടതുറക്കല്‍ , ഗണപതി ഹോമം, ഉഷ:പൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീബലി. വൈകുന്നേരം 5.30 ന് നടതുറക്കല്‍, പതിവ് പൂജകള്‍, കാഴ്ചശീവേലി, ദീപാരാധന, തായമ്പക, അത്താഴ പൂജ, ശ്രീബലി, വിളക്കെഴുന്നളിപ്പ്, തൃപ്പുക. 7 മുതല്‍ 8.30 വരെ നാട്യരത്‌ന മനോജ് മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 8.30 മുതല്‍ പ്രാദേശിക കലാ പരിപാടികള്‍.10.02.2025 തിങ്കള്‍ രാവിലെ 5.30 ന് നടതുറക്കല്‍ , ഗണപതി ഹോമം, ഉഷപൂജ, ശ്രീബലി, ഉച്ചപൂജ, ഉത്സവബലി (9 മണിയ്ക്ക് ആരംഭം) ദര്‍ശനം പ്രധാനം, കാണിക്ക സമര്‍പ്പണം, ഉത്സവബലി സമാപനം. വൈകുന്നേരം 5.30 ന് ദീപാരാധന, തായമ്പക, അത്താഴ പൂജ , ശ്രീബലി, വിളക്കെഴുന്നളിപ്പ്, തൃപ്പുക. 6 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, വാദ്യ മേളം, അമ്മന്‍ കുടം, എന്നിവയുടെ അകമ്പടിയോടു കൂടി മുട്ടില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു. 11.02.2025 ചൊവ്വ രാവിലെ 5.30 ന് നടതുറക്കല്‍, പതിവ് പൂജകള്‍, ഗണപതി ഹോമം, ഉഷപൂജ, മുളപൂജ, ശ്രീഭൂതബലി, ഉച്ചപൂജ, ശ്രീബലി. വൈകുന്നേരം 5.15 ന് നടതുറക്കല്‍, കാഴ്ചശീവേലി, തായമ്പക, പോര്‍ക്കലിക്ക് ഗുരുതി, ദീപാരാധന, അത്താഴ പൂജ , പള്ളിവേട്ട എഴുന്നളളിപ്പ്, പള്ളിക്കുറുപ്പ്, തൃപ്പുക.12.05.2025 ബുധന്‍ രാവിലെ 5.30 ന് നടതുറക്കല്‍ , പള്ളിയുണര്‍ത്തല്‍ , കണികാണിക്കല്‍, ഉഷപൂജ, ആറാട്ടു ബലി, ആറാട്ട് (9 മണി ), ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കം, 25 കലാഭിഷേകം , ഉച്ചപൂജ, ശ്രീബലി, ആചാര്യദക്ഷിണ, സമാപ്തം എന്നിവയാണ് പരിപാടികള്‍. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍, പി. ഹരിഹര സുധന്‍, കെ. ചാമിക്കുട്ടി, സുന്ദര്‍ രാജ് എടപ്പെട്ടി, വി.കെ.ഗോപി ദാസ്, കെ.ഇ. പ്രകാശ്, റ്റി. രവീന്ദ്രന്‍ ,കെ.വിജയന്‍ , ചന്ദ്രന്‍ അമ്പലക്കുന്ന്, കെ.രാമദാസ് , വി.കെ. പ്രമോദ്, കെ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *