June 20, 2026

സ്വതന്ത്ര കർഷക സംഘം എം.പിക്ക് നിവേദനം നൽകി

0
Img 20250209 101405
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: ജില്ലയിലെ കർഷകരുടെയും കാർഷിക മേഖലയിലെയും പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം സ്വതന്ത്ര കർഷക സംഘം ജില്ലാ ഭാരവാഹികൾ പ്രിയങ്ക ഗാന്ധി എം.പിക്ക് നൽകി. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കാർഷിക മേഖലയെ അവഗണിച്ച സാഹചര്യത്തിലാണ് നിവേദനം. വന്യമൃഗ ശല്യം, ജപ്തി നടപടികൾ, താങ്ങു വില, സർഫാസി തുടങ്ങി 25 ഓളം ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

ജില്ലാ പ്രസിഡന്റ് വി.അസൈനാർ ഹാജി, വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്, മണ്ഡലം പ്രസിഡന്റ് മായൻ മുതിര, വൈസ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി എന്നിവരാണ് നിവേദനം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *