June 19, 2026

ബത്തേരി താലൂക് ആശുപത്രിയിയെ ജില്ലാ ആശുപത്രിയാക്കാനുള്ള നടപടി ഇഴയുന്നു 

0
Img 20250209 Wa0000
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ബത്തേരി ∙ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ രാജ്യത്തെ 200 ആസ്പിരേഷൻ ജില്ലകളിൽ പ്രത്യേക കാൻസർ സെന്ററുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം വയനാടിന് ആഹ്ലാദം പകർന്നെങ്കിലും ജില്ല ആശുപത്രി മാറ്റം നടപ്പാകാത്തത് അതിന് തടസ്സമാകുമോ എന്ന ആശങ്കയുയർത്തുന്നു. സംസ്ഥാനത്തെ ഏക ആസ്പിരേഷൻ ജില്ലയാണ് വയനാട്. ഈ പരിഗണനയുടെ അടിസ്ഥാനത്തിലാണു കോടിക്കണക്കിനു രൂപയുടെ കാൻസർ സെന്റർ അനുവദിക്കുന്നത്.

 

എന്നാൽ മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആയതും ബത്തേരിയെ ജില്ല ആശുപത്രിയാക്കി ഉയർത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതുമാണ് കാൻസർ സെന്റർ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ടാക്കുന്നത്. മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആയതോടെ സ്ഥല സൗകര്യവും കെട്ടിട സൗകര്യങ്ങളും ഏറെയുള്ള ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമുള്ള പ്രൊപ്പോസലുകൾ ജില്ലയിൽ നിന്നു നീങ്ങിയിട്ടില്ല.

 

ബത്തേരി ആശുപത്രിയെ ജില്ല ആശുപത്രിയാക്കുന്നതിൽ അഭിപ്രായമറിയിക്കാൻ ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിൽ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നാണു പ്രധാന ആക്ഷേപം. ആഴ്ചകൾക്ക് മുൻപു ചേർന്ന ഭരണ സമിതി യോഗത്തിൽ പ്രപ്പോസൽ വിഷയം അജണ്ടയിലുണ്ടായിരുന്നെങ്കിലും ചർച്ചക്കെടുത്തില്ലെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

സംഭവത്തിൽ പ്രതിഷേധിച്ചു സമരങ്ങളും നടന്നു. എന്നാൽ ഇന്നലെ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള തീരുമാനമെടുക്കുകയും പ്രപ്പോസൽ നൽകാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *