July 30, 2026

മാധ്യമ പഠനത്തിന് അപേക്ഷിക്കാം*   

0
By ന്യൂസ് വയനാട് ബ്യൂറോ

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേര്‍ണലിസത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മാധ്യമ പഠനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു, ബിരുദമാണ് യോഗ്യത. കോഴിസിന്റെ ഭാഗമായി പ്രിന്റ്-ടെലിവിഷന്‍- ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, വാര്‍ത്താ അവതരണം, ആങ്കറിങ്, വിഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, ഇന്‍ഫോപ്രെണര്‍ഷിപ്പ് എന്നിവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. തിരുവന്തുപുരം, കോഴിക്കോട്,പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജങ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014 വിലാസത്തില്‍ ലഭിക്കും. ഫോണ്‍-

9544958182.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *