May 8, 2026

അംഗണവാടി കലോത്സവം കിലുകിലുക്കം സംഘടിപ്പിച്ചു.

0
Img 20250212 142555
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2024-2025 സാമ്പത്തിക വർഷത്തിലെ അംഗണവാടി കുട്ടികളുടെ കലോത്സവം മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസ-കാലാകായിക സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ടോം ജോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷാമില ജുനൈസ് സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി.എൽസി പൗലോസ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. കൗൺസിലർമാരായ

രാധ രവീന്ദ്രൻ,കെ സി യോഹന്നാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഐ.സി.ഡി.എസ്

സൂപ്പർവൈസർ ശ്രീമതി. നസീറ പി.എ പരിപാടിയിൽ നന്ദി അറിയിച്ചു. വിവിധ ഡിവിഷനുകളിൽ നിന്നായി നാന്നുറോളം കുട്ടികൾ നാൽപ്പത്തി അഞ്ച് ഇനങ്ങളിലായി അവതരിപ്പിച്ച പരിപാടിയിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *