May 28, 2026

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

0
Img 20250214 Wa0000
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

തലപ്പുഴയിൽ 11 വയസ്സുകാരിയോട് ലൈംഗിക വൈകൃതം കാണിച്ച 50 വയസ്സുകാരൻ പോക്സോ കേസിൽ അറസ്റ്റിലായി.

വാളാട് പുത്തൂർ പാറക്കാട് സ്വദേശിയായ ഷംസുദ്ദീനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോൾ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷംസുദ്ദീനെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *