വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കുത്തനെ വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആറുമാസം കൂടുമ്പോൾ
120 രൂപ നികുതി കൊടുത്തിരുന്നത് 320 രൂപയാക്കി കുത്തനെ വർദ്ധിപ്പിച്ചത് നാമമാത്ര കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് താങ്ങാനാവാത്തതാണ്.വൻകിടക്കാർക്കുള്ള നികുതി ഒരു രൂപ പോലും വർധിപ്പിക്കാതെ കേവലം അന്നന്നത്തെ അന്നത്തിനുവേണ്ടി ജോലി ചെയ്യുന്ന ചെറുകിട കച്ചവടക്കാരെ ദോഹിച്ച് ഇല്ലായ്മ ചെയ്യുന്ന നടപടികളിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് രോഗം ആവശ്യപ്പെട്ടു. പുൽപ്പള്ളി യൂണിറ്റ് പ്രസിഡണ്ടും,ജില്ലാ വൈസ് പ്രസിഡണ്ടുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച ധർണ്ണാ സമരം ജില്ലാ വൈസ് പ്രസിഡണ്ട് വി.ഡി. ജോസ് ഉദ്ഘാടനം ചെയ്തു. അജിമോൻ കെ.എസ്,എം. കെ.ബേബി,അജേഷ് കുമാർ, പി.ആർ.വിജയൻ,കെ.കെ. അബ്രഹാം,റഫീഖ് കെ.വി, എന്നിവർ പ്രസംഗിച്ചു.
ഷാജിമോൻ,ശിവദാസ് , ബാബു രാജേഷ്, പ്രസന്നകുമാർ,പ്രഭാകരൻ, ലിജോ തോമസ്,ലിയോ ടോം, സജി വർഗീസ്, വേണുഗോപാൽ,മുഹമ്മദ്. ഇ.കെ,പി.എം.പൈലി,ടോമി. പി.സി, ഷിബിൻ,ബാബു .സി. കെ, നേതൃത്വം നൽകി.





Leave a Reply