November 17, 2026

പുരാതത്ത്വ സര്‍വ്വെ ഉദ്ഘാടനം 17 ന്* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും

0
Img 20250215 192521
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന പുരാവസ്തു വകുപ്പ് കുഞ്ഞോം പ്രദേശത്തെ പുരാതത്ത്വ തെളിവുകള്‍ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിന് പുരാതത്ത്വ സര്‍വ്വെ നടത്തുന്നു. മാനവ സംസ്‌കാര ഇടങ്ങള്‍, അടയാളങ്ങള്‍, അവ ശിഷ്ടങ്ങള്‍, വിതരണം, സ്ഥാപനങ്ങള്‍ സംബന്ധിച്ചുളള സമഗ്ര വിവരശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വെ ഉദ്ഘാടനം പുരാവസ്തു-പുരാരേഖ-മ്യൂസിയം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫെബ്രുവരി 17 ന് രാവിലെ 10 ന് കുങ്കിച്ചിറ മ്യൂസിയം പരിസരത്ത് നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *