August 22, 2026

നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ*

0
Img 20250218 Wa0033
By ന്യൂസ് വയനാട് ബ്യൂറോ

പൊതു സ്ഥലമാറ്റ മാനദണ്ഡം റവന്യു വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റന്‍ഡന്റ്/വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉള്‍പെടെയുള്ള ജീവനക്കാരുടെ നിര്‍ബന്ധിതസ്ഥലമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസി: കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തു.പ്രസി:ബിജു ജോസഫ് അധ്യക്ഷനായി.

 

ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ,ജില്ലാ ജോ: സെക്രട്ടറി ഇ.വി.ജയന്‍, എം.വി.സതിഷ്‌കുമാര്‍എന്നിവര്‍ സംസാരിച്ചു.ടി.പരമേശ്വരന്‍, ഷെറിന്‍ ക്രിസ്റ്റഫര്‍, പി.ജി. സവിത, ആര്‍. രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാന്‍സ്ഫര്‍ ലിസ്റ്റുകള്‍ക്ക് കാലാവധി നിശ്ചയിച്ചത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷന്‍ അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *