July 31, 2026

അഡ്മിഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു

0
Img 20250218 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

 

ഗവൺമെൻറ് എൽ. പി. സ്കൂൾ മീനങ്ങാടിയിൽ 2025 – 26 വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ( ഫെബ്രു 18, 19 ) നടക്കുന്ന *അഡ്മിഷൻ ഫെസ്റ്റ്* വാർഡ് മെമ്പർ *ടി പി ഷിജു കുട്ടികൾക്ക് സമ്മാനം നൽകി ഉദ്ഘാടനം* ചെയ്തു.

 

*ഫോട്ടോ പോയിൻ്റിൻ്റെ* ഉദ്ഘാടനം കുട്ടിയുടെ ഫോട്ടോ എടുത്ത്

പി ടി എ പ്രസിഡൻ്റ് വിനോദ് അണിമംഗലത്ത് നിർവ്വഹിച്ചു.

 

ഹെഡ്മാസ്റ്റർ ബിനോ പോൾ കെ , എസ് എസ് ജി ചെയർമാൻ ഷിഹാബുദ്ദീൻ , പി ടി എ അംഗങ്ങളായ ജോബി, വിജേഷ് , എസ് എം സി അംഗം സുരേഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് ഷാഹിദ ടീച്ചർ എന്നിവർ സംസാരിച്ചു.

അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ തുടർന്നു വരുന്ന ദിവസങ്ങളിലും എടുക്കാവുന്നതാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പ്രീ പ്രൈമറി ( എൽ കെ ജി )(യു കെ ജി ) തുടങ്ങി 1 മുതൽ 4 വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *