November 17, 2026

എൻഎംഎസ്എം ഗവൺമെൻ്റ് കോളേജിൽ നാക് സന്ദർശനം* 

0
Img 20250218 204127
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലുള്ള ജില്ലയിലെ ഏക സർക്കാർ കോളേജായ എൻ എം എസ് എം ഗവണ്മെന്റ് കോളേജ് നാക് സന്ദർശനത്തിയായി ഒരുങ്ങി കഴിഞ്ഞു . രാജ്യത്തെ സര്‍വകലാശാലകളുടെയും കോളേജുകളുടെയും അക്കാദമിക മികവ് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി രൂപീകൃതമായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിൽ നിയോഗിക്കുന്ന സംഘം ഇന്നും ,നാളെയും (ഫെബ്രുവരി 19 ,20) കോളേജ് സന്ദർശിക്കും. കോളജ് വികസനത്തിനും നാക് സന്ദർശനത്തോട് അനുബന്ധിച്ചും രണ്ടു വർഷ കാലയളവിൽ കേരള സർക്കാർ അനുവദിച്ച രണ്ട് കോടിയുടെ വികസന പ്രവർത്തനങ്ങൾ കോളേജിൽ നടത്തിയിരുന്നു. പാഠ്യ പദ്ധതി,

അദ്ധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ കോളേജിന്റെ പ്രവർത്തന പുരോഗതിയാണ് സന്ദർശന സംഘം വിലയിരുത്തുക. നാക് മൂന്നാം ഘട്ട മൂല്യ നിർണയത്തിന് ഒരുങ്ങുന്ന കോളേജിന് നിലവിൽ ബി പ്ലസ് ഗ്രേഡ് ആണ് ഉള്ളത്.

 

1981 ൽ സ്ഥാപിതമായ കോളേജിൽ നിലവിൽ ആറ് ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട് . ഇത്തവണ എൻഎംഎസ്എം ഗവണ്മെന്റ് കോളേജ് ഉയർന്ന നാക് ഗ്രേഡിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതരും വിദ്യാർത്ഥികളും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *