മുണ്ടക്കൈ ദുരന്തം: പുനരധിവാസം വൈകുന്നു, ദുരിതബാധിതർ സമരത്തിലേക്ക്
ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സർക്കാരിനെതിരെ സമരത്തിലേക്ക്. ദുരന്തം നടന്ന് ഏഴുമാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ പൂർണ്ണ ലിസ്റ്റ് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് തയ്യാറാക്കിയ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് അംഗീകരിച്ചാൽ മാത്രം മതിയാകും. വീട് ലഭിക്കുന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. നെടുമ്പാല എസ്റ്റേറ്റിലും എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിലാക്കണമെന്നും രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കില്ലെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. ആദ്യഘട്ട സമരം എന്ന നിലയിൽ തിങ്കളാഴ്ച കലക്ടറേറ്റിനു മുന്നിൽ ദുരന്തബാധിതർ ഉപവാസം നടത്തും.





Leave a Reply