July 30, 2026

ആശ വര്‍ക്കര്‍മാരെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് തുല്യമായി പരിഗണിക്കണം:പി. പി. ആലി

0
Img 20250220 213435
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരളത്തിലെ ആരോഗ്യരംഗം നിലനിര്‍ത്താനായി കഠിനാധ്വാനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പക്ഷപാതപരമായി കാണുന്നത് അവസാനിപ്പിച്ച് ആരോഗ്യ ജീവനക്കാരായി അവരെയും പരിഗണിച്ച് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്കും ലഭ്യമാക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി. പി. ആലി. കോവിഡ് സമയത്ത് പോലും ആളുകള്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി കേരളത്തിലെ ആരോഗ്യമേഖല സംരക്ഷിച്ചത് ആശാവര്‍ക്കര്‍മാരാണ്. ഒരു അവധി ദിവസം പോലും ഇല്ലാതെ കൃത്യമായ ജോലി സമയമില്ലാതെ മുഴുവന്‍ സമയവും കര്‍മ്മനിരതരായിരിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.പിരിഞ്ഞു പോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളോ പെന്‍ഷനോ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. കുറഞ്ഞത് 21,000 രൂപ ശമ്പളമായി നല്‍കാനും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ ആശാവര്‍ക്കര്‍മാര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനും പദ്ധതി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓള്‍ കേരള പ്രദേശ് ആശ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി )വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വയനാട് കലക്ടറേറ്റ് മാര്‍ച്ചും, അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *