രക്ഷിതാക്കളറിയാതെ 16-കാരിയെ കൂട്ടികൊണ്ടു പോയ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നൽകിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഇന്നലെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമൽ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പിൽ, കെ.വി. ജിതിൻ(22), എടവക, ചാമാടിപൊയിൽ, ചിറക്കൽ സി. അജിത്കുമാർ(23) എന്നിവരാണ് അറസ്റ്റിലായത്.
ജൂലെെ 1-ന് ആർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അർദ്ധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയത്. നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖ്, എസ്ഐമാരായ കെ.കെ. സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി.പി.ഒമാരായ നിസാർ, എം.ആർ. രമേഷ്, കെ.ആർ. അനീഷ്, ഷിൻ്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





Leave a Reply