വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ തെളിയിച്ചവരാണോ? ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷിക്കാം
കൽപ്പറ്റ: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗക്കാരായ കുട്ടികൾക്കും അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏതിലെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ച ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന നാല് കുട്ടികൾക്ക് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരവും നൽകും. അപേക്ഷകൾ 2026 സെപ്റ്റംബർ 10 വൈകുിട്ട് അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും. ഫോൺ: 04936 246098, 6282558779.





Leave a Reply