July 29, 2026

റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തിയാവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

0
WhatsApp Image 2026-07-29 at 9.42.27 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ,സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *