May 8, 2026

രഞ്ജി ട്രോഫി ഫൈനൽ തിളക്കത്തിൽ വാളാട് സ്വദേശിയും

0
Img 20250222 150823
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തിയ കേരള ടീമിൽ

വയനാട്ടുകാരനും. വാളാട് എടമന സ്വദേശിയായ പുത്തൻമുറ്റം ഗിരീഷാണ് കേരള ടീമിന്റെ സപ്പോർട്ടിങ് ടീമിലുള്ളത്. ത്രോ സ്പെഷ്യലിസ്റ്റായാണ് ഗിരീഷ് ടീമിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ 2 വർഷമായി കേരള ടീമിനൊപ്പമാണ് ഗിരീഷ്. മുമ്പ് ഇന്ത്യൻ താരം സഞ്ജു സാംസണിൻ്റെ പേർസണൽ ത്രോ സ്പെഷ്യലിസ്റ്റാ യിരുന്നു ഗിരീഷ്. അണ്ടർ 19 ക്രിക്കറ്റ് ജില്ലാ ടീമിലും, അണ്ടർ 23 നോർത്ത് സോണിലും ഗിരീഷ് കളിച്ചിരുന്നു. കേരളോത്സവങ്ങളിൽ മിന്നും താരമായിരുന്നു ഗിരീഷ്. ക്രിക്കറ്റിന് പുറമെ ജാവലിൻ ത്രോയിൽ ഉൾപ്പെടെ ഗിരീഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. മച്ചാൻസ്, സിറ്റി സ്ട്രൈക്കേഴ്‌സ് എന്നീ പ്രാദേശിക ക്രിക്കറ്റ് ടീം അംഗമാണ് ഗിരീഷ്. പുത്തൻമുറ്റം കേളു, ലക്ഷ്‌മി എന്നീ ദമ്പതിക ളുടെ മകനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *