June 20, 2026

വൈറ്റ് ഗാർഡിൻ്റെ സേവനങ്ങൾക്ക് അംഗീകാരം: മാനന്തവാടിയിൽ സംഗമം

0
Img 20250223 103334
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ദുരന്തമുഖത്ത് ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ച് മാനന്തവാടി നിയോജക മണ്ഡലം സംഗമം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.

 

ദുരിതബാധിത പ്രദേശങ്ങളിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ നിസ്വാർത്ഥ സേവനത്തെ പി.കെ നവാസ് പ്രശംസിച്ചു. ജീവൻ നഷ്ടപ്പെട്ടവരെ രക്ഷിക്കാനും ദുരിതത്തിലാഴ്ന്നവർക്ക് താങ്ങും തണലുമായി മാറാനും വൈറ്റ് ഗാർഡിൻ്റെ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

സംഗമത്തിൽ ഇബ്രാഹിം സി എച്ച്, സി.കെ മുസ്തഫ, സമദ് കണ്ണിയൻ, റിൻഷാദ്, ജാഫർ മാസ്റ്റർ, ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി, മോയി കട്ടയാട്, ഹാരിസ് പുഴക്കൽ, മുസ്തഫ തയ്യുള്ളതിൽ, ജലീൽ പടയൻ, നജാസ് നാഫിൽ, പി വി എസ് മൂസ്സ, അബ്ദുള്ള കേളോത്ത്, റാഷിദ് കേളോത്ത്, റെഫീഖ് വള്ളാഞ്ചേരി, യാസിർ ചിറക്കര, ഇസ്ഹാഖ്, മുഹമ്മദാലി വാളാട്, അനസ് ബിസ്മി, സിറാജ് പുളിഞ്ഞാൽ, നൗഷാദ് ഇഞ്ചായി, മുനവ്വർ അഞ്ച്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *