മിന്നും കർഷകനായി ടിപ്പർ ഡ്രൈവർ അനുസ്
വൈത്തിരി :പച്ചപ്പുകൊണ്ട് സമൃദ്ധമായ പ്രദേശമാണ് വൈത്തിരി. അവിടം കൂടുതൽ സുന്ദരമാക്കാൻ വൈവിധ്യമാർന്ന 18 ഇനം പച്ചക്കറികൾ കൊണ്ട് സ്വർഗ്ഗം തീർക്കുകയാണ് അന്യൂസ് എന്ന കർഷകൻ. ടിപ്പർ ഡ്രൈവറായ കരുവാരതൊടി അനുസ് രണ്ടര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. മണ്ണിന്റെ മഹത്വവും കൃഷിയുടെ പ്രാധാന്യവും തിരിച്ചറിഞ്ഞ വ്യക്തിയാണ് അനുസ്.ജോലിക്കിടയിൽ വെറുമൊരു നേരമ്പോക്കിന് ആരംഭിച്ച കൃഷി ഇപ്പോൾ ഒരു വരുമാനം മാർഗ്ഗമാണ് സൃഷ്ടിച്ചിരിക്കുന്നത് . തന്റെ പിതാവും ഒരു കർഷകൻ ആയതുകൊണ്ട് അതേ പാദ പിന്തുടരുകയാണ് അനുസും. 10 വർഷമായാണ് ഇദ്ദേഹം കൃഷി ചെയ്യാൻ തുടങ്ങിയത് ആദ്യം പരാജയപ്പെട്ടുവെങ്കിലും പിന്നീട് കരുത്തായി മാറി. കൃഷിയെ കുറിച്ച് കൂടുതൽ പഠിക്കുകയും കൃഷിക്കാവശ്യമായ കീടനാശിനികൾ മണ്ണൊരിക്കൽ നടിൽ ജലസേചനം പന്തൽ നിർമ്മാണം എന്നിവയെ കുറിച്ച് അറിവ് നേടുന്നതും യൂട്യൂബിൽ നിന്നാണ്. പാവയ്ക്ക പയർ തക്കാളി പച്ചമുളക് ചീര,ബീൻസ് വെള്ളരി തണ്ണിമത്തൻ മുതലായ 18 ഇനങ്ങളാണ് പരീക്ഷിക്കാൻ തീരുമാനിച്ചത്. കൂടുതൽ സമയവും കൃഷിയിടത്തിൽ തന്നെയാണ് ചിലവഴിക്കുന്നത്. വിപണിയെ കുറിച്ച് പഠിച്ചാലേ ഏതു കൃഷിയും വിജയിക്കു എന്നാണ് അനുസ് ചൂണ്ടിക്കാണിക്കുന്നത്.ഡ്രൈവിങ്ങും കൃഷിയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അനൂസിന് സഹായിക്കാൻ ഒരുപാട് സുഹൃത്തുക്കൾ വരാറുണ്ട്. കൂടാതെ കൃഷിയിൽ സഹായിക്കാൻ അ സമിൽ നിന്ന് ഒരു കുടുംബവും ഉണ്ട്. ആധുനിക രീതിയിലുള്ള ഡ്രിപ് ഇറിഗേഷൻ കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ളത് കൊണ്ട് കൃഷി ചെയ്യുന്നത് കൂടുതൽ എളുപ്പമായി മാറി. കഴിഞ്ഞവർഷം വിപണി കിട്ടാൻ ആവാതെ വിഷമിച്ചിരുന്ന അനുസിനിപ്പോൾ സ്ഥിരം ഉപഭോക്താക്കളും ഉണ്ട്. അനൂസിന്റെ ജീവിതം തികച്ചും പ്രചോദനകരമാവുകയാണ്





Leave a Reply