തൊഴിൽ-മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ :പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ വിഭാഗക്കാരായ യുവതിയുവാക്കൾക്കായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലനംപി.എസ്.സി മത്സരപരീക്ഷാ പരിശീലനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ അമൃദിൽ നടക്കുന്ന തൊഴിൽ പരിശീലന പരിപാടിയിലേക്ക് 71 പേരെയും പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിലേക്ക് 60 പേരെയുമാണ് തെരഞ്ഞെടുത്തത്. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലൂടെ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന് പരിശീലന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടർ പറഞ്ഞു. അമൃദിൽ നടപ്പാക്കുന്ന വിവിധ മത്സര പരീക്ഷാ പരിശീലനത്തിലുടെ 420 ഓളം ഉദ്യോഗാർത്ഥികൾ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. അമൃദ് പരിശീലന കേന്ദ്രത്തിൽ നിന്നും നിലവിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന മൃദുല ചെബോക്കര, മഞ്ജു കാനംഞ്ചേരി എന്നിവരെ ജില്ലാ കളക്ടർ അനുമോദിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ അധ്യക്ഷനായ പരിപാടിയിൽ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി. പ്രമോദ്, അമൃദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി ശിവശങ്കരൻ, ഫിനാൻസ് ഓഫീസർ ആർ. സാബു, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. മജീദ് എന്നിവർ സംസാരിച്ചു.





Leave a Reply