July 30, 2026

വുമണ്‍സ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

0
22
By ന്യൂസ് വയനാട് ബ്യൂറോ

 

നീലഗിരി :അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇന്‍ഫ് ളുവന്‍സേഴ്‌സ് മീറ്റിന്റെ അഞ്ചാം സീസണ്‍ അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്‌സും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഒമാകും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.മീറ്റിന്റെ ഒന്നാം ഭാഗം നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും,ജില്ലയിലെ റിസോര്‍ട്ടുകളിലും നടന്നു.ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയെ ചടങ്ങില്‍ ആദരിച്ചു. ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസില്‍ തിരുവമ്പാടി,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി,ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ്,സി.ഡി. സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *