November 17, 2026

വളണ്ടിയേഴ്‌സ് ടീമിനെ  നാടിന് സമര്‍പ്പിച്ചു

0
Img 20250227 Wa0012
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: മുസ്ലിം ലീഗ് കാരുണ്യ പ്രവര്‍ത്തനം മാതൃകയാക്കിയ പ്രസ്ഥാനമാണെന്നും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം ലീഗ് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനമനസ്സുകള്‍ ഒന്നടങ്കം അംഗീകരിക്കുന്നതാണെന്നും.മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറാ മമ്പാട് പറഞ്ഞു. ജില്ലയിലാദ്യമായി പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് രൂപീകരിച്ച വളണ്ടിയേഴ്‌സ് ടീമിനെ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുയായിരുന്നു അവര്‍.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്‌കാരിക നിലയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *