May 8, 2026

പനി ബാധിച്ചു  വിദ്യാര്‍ത്ഥി മരിച്ചു 

0
Img 20250301 084147
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു.

പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്.

രാവിലെ 10 മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിയോടെയാണ് കുട്ടി മരിച്ചത്.കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ആദ്യം വിവരം അറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്ന് പുല്‍പ്പള്ളി പോലീസ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

 

എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. പിന്നീട് ബന്ധുക്കള്‍ ഉച്ചക്ക് കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍പോയി വിവരം അറിയിച്ചുവെങ്കിലും പോലീസ് വൈകിട്ട് ആറു മണി കഴിഞ്ഞാണ് എത്തി യതെന്നും, 6.30 ഓടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി 8 മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ബത്തേരി ആശു പത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *