May 8, 2026

വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം;  5 പേര്‍ക്കെതിരെ കേസ്

0
Img 20250305 083456
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി അഞ്ചാംമൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. മുഖത്തടിക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. വിദ്യാര്‍ത്ഥികളുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് തയ്യാറാക്കി ജുവേനല്‍ ജസ്റ്റിസിന് കൈമാറി.

 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പോലീസ് നോട്ടീസ് അയക്കും. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും മര്‍ദ്ദിച്ച അഞ്ച് വിദ്യാര്‍ത്ഥികളും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *