May 8, 2026

ലഹരിക്കെതിരെ  കോളേജുകളില്‍ വിദ്യാര്‍ത്ഥി  ശൃംഖല സംഘടിപ്പിച്ചു

0
Img 20250305 092801
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥി ശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ കൈകോര്‍ത്തത്.ബത്തേരി പൂമല എംഎസ്ഡബ്ല്യു സെന്ററില്‍ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രന്‍, പുല്‍പള്ളി പഴശ്ശിരാജാ കോളേജില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഥീന ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമ വാസന തുടങ്ങിയവ ചെറുക്കണമെന്ന് ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചു.

 

വൈത്തിരി ഓറിയന്റല്‍ കോളേജ്, പൂക്കോട് ബിടെക് ഡയറി കോളേജ്, കല്‍പറ്റ കെഎംഎം ഗവ. ഐടിഐ, ബത്തേരി അല്‍ഫോന്‍സാ കോളേജ്, മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജ്, മാനന്തവാടി ഗവ. കോളേജ്, പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് തുടങ്ങിയ ക്യാമ്പസുകളില്‍ ലഹരി വിരുദ്ധ സദസ്സ് നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *