June 22, 2026

മുട്ടില്‍ സെക്ഷനിലെ  ലൈന്‍മാന്‍മാരെ ആദരിച്ചു

0
Img 20250305 121201
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍ :മുട്ടില്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ തീരുമാനപ്രകാരം മാര്‍ച്ച് 4 ലൈന്‍മാന്‍ ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി മുട്ടില്‍ സെക്ഷനിലെ ലൈന്‍മാന്‍മാരെ ആദരിച്ചു. സേവ, സുരക്ഷ, സ്വ അഭിമന്‍ എന്നതാണ് അതോറിട്ടി നല്‍കിയിരിക്കുന്ന മുദ്രാവാക്യം.ചടങ്ങില്‍ മുട്ടില്‍ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് പി.എം ഹസീന അദ്ധ്യക്ഷത വഹിച്ചു. സബ് എഞ്ചിനീയര്‍മാരായ കെ.എം ജംഹര്‍, കെ.കെചന്ദ്രന്‍, പി.എ. ശില്‍പ എന്നിവര്‍ സംസാരിച്ചു.

 

കെഎസ്ഇബിയെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മുഖ്യകണ്ണിയാണ് ലൈന്‍മാന്‍. ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് ലൈന്‍മാന്‍മാര്‍.വളരെ അപകടകരമയ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരാണ് അവര്‍. അവരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതിന്ന് വേണ്ടിയാണ് ലൈന്‍മാന്‍ ദിനം ആചരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *