June 22, 2026

ചെട്യാലത്തൂർപുന രധിവാസം പൂർത്തിയാക്കണം ധർണ നടത്തി 

0
Img 20250307 wa0004
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: സ്വയം സന്നദ്ധ പുന രധിവാസം മുക്കാൽ പങ്കും നടപ്പാ ക്കിയ ചെട്യാലത്തൂർ വനഗ്രാമ ത്തിലെ ചെറു ഭൂവുടമകളെയും അവശേഷിക്കുന്ന മറ്റുള്ളവരെ യും പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വന്യജീവി സങ്കേതം ഓഫിസിനു മുൻപിൽ ഗ്രാമവാസികൾ ധർണ നടത്തി. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാല യവും സംസ്‌ഥാന വനംവകുപ്പ് ചേർന്ന് നടപ്പാക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് ചെട്യാലത്തൂ രിൽ പൂർത്തിയാക്കണമെന്ന് ചെറുകിട ഭൂവുടമകൾ ധർണ യിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും വനംവകുപ്പും നിസം ഗത പുലർത്തുകയാണെന്ന് സമ രക്കാർ കുറ്റപ്പെടുത്തി.

 

നാലു ഭാഗവും വനത്താൽ പ്പെട്ട 14 വനഗ്രാമങ്ങളിലെ ജന ങ്ങളെ പുനരധിവസിപ്പിക്കാനാ ണ് സ്വയം സന്നദ്ധ പുനരധി വാസ പദ്ധതിയിലൂടെ തുടക്ക ത്തിൽ ലക്ഷ്യമിട്ടത്. 2011 തുട ങ്ങിയ പദ്ധതിയിൽ പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല. 10 ഗ്രാമത്തിലെ അറുനൂറിലധികം കുടുംബങ്ങളെ ഇതുവരെ പുനര ചുറ്റധിവസിപ്പിക്കാനായത്. 2018 വരെ പദ്ധതി സുഗമമായി നടന്നെങ്കി ലും പിന്നീട് മന്ദീഭവിച്ചു.ചെട്യാല ത്തൂരിൽ ആകെയുണ്ടായിരുന്ന 200 കുടുംബങ്ങളിൽ ഗോത്രവിഭാ ഗമടക്കം 125 കുടുംബങ്ങൾ കാടി നു പുറത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടു.ഇനി അവശേഷിക്കുന്നത് വലിയ തോട്ടമുടമകളായ 7 കുടും ബങ്ങളും നൂറോളം ചെറു ഭൂവുടമ കളും അവരെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗക്കാരുമാണ്. നേരത്തെ ഒഴിഞ്ഞു പോയ പലരുടെയും സ്ഥലം നഷ്ടപരിഹാ രം ലഭിക്കാതെ ചെട്യാലത്തൂരിൽ വെറുതെ കിടക്കുന്നുണ്ട്. ചെട്യാലത്തൂരിൽ പുനരധിവാസം പാതി വഴിയിൽ നിൽക്കെ മറ്റു പുതിയ ഇടങ്ങളിൽ പദ്ധതി നടപ്പാക്കുകയാണെന്ന ആക്ഷേ പവുമുണ്ട്. ചെട്യാലത്തൂരിൽ താ മസക്കാരല്ലാത്ത ചെറുകിട ഭൂവുട മകളുടെ ഭൂമി ഏറ്റെടുക്കുമെന്നും വൻകിടക്കാരായ 7 കുടുംബങ്ങൾ ക്ക് പ്രത്യേക പാക്കേജ് നാപ്പിലാ ക്കുമെന്നും വനം വകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽഅവഗണനയാണ് ഫലം താമസക്കാർ പലരും ഒഴിഞ്ഞു പോയതോടെ കാർഷികവിളകളെല്ലാം വന്യജീ വികൾ നശിപ്പിക്കുകയാണ്. മോഷ്ടാക്കളും രംഗത്തുണ്ട്.

ധർണ വയനാട് പ്രകൃതി സംര ക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്തു.പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 23 കോടി രൂപ 2 വർഷത്തോളം ചെലവഴിക്കാതെ കിടന്നത് പദ്ധദ്ധതിക്കായി കേന്ദ്രം അനുവദിച്ച

23 കോടി രൂപ 2 വർഷത്തോളം

ചെലവഴിക്കാതെ കിടന്നത് പദ്ധതി നടത്തിപ്പിൻ്റെ മെല്ലെപ്പോക്കിന് കാരണമായെന്ന് ബാദുഷ കുറ്റപ്പെടുത്തി. 2011 ൽ ആരംഭിച്ച

പദ്ധതി ചെട്യാലത്തൂരിൽ എത്തിയപ്പോഴാണ് താളം തെറ്റിയത്.

കർഷകരുടെ നിരന്തര പ്രക്ഷോഭങ്ങളുടെയും പ്രകൃതി സംര ക്ഷണ സമിതിയുടെ ആവശ്യ ത്തെയും തുടർന്നാണ് പുനരധി വാസ പദ്ധതി നടപ്പായതെന്നും ബാദുഷ പറഞ്ഞു. പഞ്ചായത്ത് അംഗം സിന്ധു അധ്യക്ഷത വഹി ച്ചു.ടി.വി.ശ്രീധരൻ, കെ.വി. പ്രഭാ കരൻ, സി.കെ.മജീദ്, കെ.ജി.റോ ബർട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *