August 18, 2026

വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു

0
Img 20250308 075130
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വാഹന പരിശോധന ക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിഇഒ ഇ.എസ് ജെയ്മോനെയാണ് വാഹനമിടിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ജെയ്മോനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്നലെ രാത്രി എട്ടരയോടെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.അപകടത്തിൽ സ്‌കൂട്ടർ യാത്രികർ തെറിച്ചുവീണെങ്കിലും പിന്നീട് സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. ബാവലി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്നവരായിരുന്നു സ്‌കൂട്ടർ യാത്രികർ. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *