May 5, 2026

വനിതാ ദിനത്തിൽ ആദരം: കൽപ്പറ്റയിൽ മികച്ച വനിതകളെ ആദരിച്ചു

0
Img 20250308 150947
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും കൽപ്പറ്റ നഗരസഭയും സംയുക്തമായി കൽപ്പറ്റ നഗരസഭ ഹാളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നൽകുന്നതിനും സമൂഹത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

 

പരിപാടി  നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു . സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള സെൽഫ് ഡിഫൻസ് ക്ലാസ്സ്‌ ട്രെയിനർ മിസ്റ്റർ ആനന്ദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വിവിധ സാഹചര്യങ്ങളിൽ സ്വയം പ്രതിരോധം തീർക്കാനുള്ള അറിവും കഴിവും പകരുന്നതായിരുന്നു ക്ലാസ്സ്.

 

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പ്രതിഷേധ സൂചകമായി കൈയൊപ്പ് പതിക്കുകയും ചെയ്തു.

 

സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ പരിപാടിയിൽ ആദരിച്ചു. മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ നിഷ, നഗരസഭ സി.ഡി.എസ് പരിധിയിലെ ഏറ്റവും പ്രായം കൂടിയ അയൽക്കൂട്ടം സെക്രട്ടറി റോസിലി, നഗരസഭ ഹരിതകർമ്മ സേനയിലെ ഏറ്റവും മുതിർന്ന അംഗം അൽഫോൺസ, നഗരസഭയിലെ ഏറ്റവും മുതിർന്ന അംഗൻവാടി ഹെൽപ്പർ സൗമിനി എന്നിവർക്ക് മൊമെന്റോ നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

 

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജ റാണി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ ജൈന ജോയ്, നിജിത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഗീത, സി.ഡി.എസ്. ചെയർപേഴ്സൺ ദീപ എന്നിവർ സംസാരിച്ചു.

 

മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ യൂത്ത് മെന്റർ മുബഷീർ സ്വാഗതവും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ സീനിയർ ട്രെയിനിംഗ് ആൻഡ് മോണിറ്ററിംഗ് ഓഫീസർ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *