October 8, 2026

കൊളവയല്‍ മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണം:ഐക്യ ജനാധിപത്യ മുന്നണി

0
Fdyrdy
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐക്യ ജനാധിപത്യ മുന്നണി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊളവയല്‍ പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന രിതിയിലാണ് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.പ്ലാന്‍് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന സമരം രണ്ടു വര്‍ഷം തികയാന്‍ പോകുമ്പോഴും ജനങ്ങള്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വെല്ലുവിളിയാണ്.

പൊതുജനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന പുഴയിലേക്കാണ് പ്ലാന്റില്‍ നിന്നുള്ള മാലിന്യം തള്ളുന്നത് ഇത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് അധികൃതര്‍ നടപടി എടുക്കുന്നത്. പ്ലാന്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും പുറന്തള്ളുന്ന മാലിന്യങ്ങളും പൊതുജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമ്പോഴും മലിനീകരണ നിയന്ത്രണ ബോര്‍ഡും, ശുചിത്വ മിഷനും, ജില്ലാ ഭരണകൂടവും, പ്ലാന്റിന് അനുകൂല നിലപാട് സ്വീകരിക്കുന്നത് ശരിയല്ല.
യു.ഡി.എഫ് ചെയര്‍മാന്‍ സലാം നീലിക്കണ്ടി അധ്യക്ഷന്‍ ആയിരുന്നു. ജോയ് തൊട്ടിത്തറ, ബിനു തോമസ്, എമ്മോ ദേവസ്യ, വടകര മുഹമ്മദ്, ഒ.കെ. സക്കീര്‍, ഷിജു ഗോപാലന്‍, സുന്ദര്‍രാജ് എടപ്പെട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *