മെഡിക്കല്‍ പി ജി റെഗുലര്‍ പരീക്ഷ :100 ശതമാനംവിജയം നേടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
മേപ്പാടി: കേരള ആരോഗ്യ സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ മെഡിക്കല്‍ പി ജി റെഗുലര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍. 2021 – 22 അദ്ധ്യയന വര്‍ഷത്തില്‍ അനസ്തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ഒരു ഫസ്റ്റ് ക്ലാസ്സും 5 സെക്കന്റ് ക്ലാസ്സും കരസ്ഥമാക്കികൊണ്ടാണ് ഈ വിജയം കൈവരിച്ചത്.100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുപോകുന്ന ആദ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ബാച്ച് എന്ന ബഹുമതിയും ഇവര്‍ക്കായി.മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ കൂടാതെ പീഡിയാട്രിക്‌സ്,ഓര്‍ത്തോപീഡിക്‌സ്,ഓട്ടോറൈനോലാറിംഗോളജി (ഇഎന്റ്റി), ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലും മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ നിലവില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്നു. എംബിബി എസ്, നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകളില്‍ ഉന്നത വിജയം നിലനിര്‍ത്തിപോരുന്ന കോളേജിന് ഈ വിജയം മറ്റൊരു നാഴിക കല്ലുകൂടിയായി. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട (പഠന കാര്യങ്ങള്‍ മാത്രം) കൂടുതല്‍ വിവരങ്ങള്‍ക്ക് 9544 9544 19 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.





Leave a Reply