August 17, 2026

കുടുംബശ്രീ സംരംഭക അവാര്‍ഡ് സൂര്യക്ക്

0
Ghkghkhg
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:വയനാട്ടിലെ കുടുംബശ്രീ മികച്ച സംരംഭക പുരസ്‌കാരം ചിത്രകാരിയും,കവിയത്രിയും തൃക്കൈപ്പറ്റ ഭവം ആര്‍ട്ട് ഗാലറിയുടെ സ്ഥാപകയുമായ സൂര്യ.എല്‍.ആറിന്.സൂര്യയും ഭര്‍ത്താവ് സുജിത്തും ചേര്‍ന്ന് നടത്തുന്ന ഭവം ആര്‍ട്ട് ഗാലറിയില്‍ മ്യൂറല്‍ ആര്‍ട്ടും മുളയും പ്രകൃതി സാഹോദര്യ ഉല്‍പ്പന്നങ്ങളാലുള്ള കരകൗശല വസ്തുക്കളിലും നിര്‍മ്മാണവും പരിശീലനവുമാണ് നടത്തുന്നത്.പഞ്ചവര്‍ണ്ണ കുടുംബശ്രീ സംരംഭകയാണ് സൂര്യ. മുളയില്‍ അന്‍പതോളം വ്യത്യസ്ത കരകൗശല ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു.ഭര്‍ത്താവ് സുജിത്ത് എം.പി,മകള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി താമര.ചുവര്‍ചിത്രകല വ്യത്യസ്ത മാധ്യമങ്ങളില്‍ ചെയ്യാറുണ്ട് സൂര്യ.ഇന്ത്യക്കകത്തും പുറത്തുമുള്ള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എക്‌സിബിഷനുകളില്‍ പങ്കെടുത്താണ് ഇവ വിറ്റഴിക്കുന്നത്. 20 ഓളം കലാകാരന്മാര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംരംഭത്തിന്റെ പ്രധാന ഗാലറിയും വില്‍പ്പന കേന്ദ്രവും വെള്ളിത്തോട് തൃക്കൈപ്പറ്റ യാണ് നിലവില്‍ ഉള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *